ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയുടെ ഓളപ്പരപ്പിന് ഇനി വഞ്ചിപ്പാട്ടിന്റെ താളം. പാർഥസാരഥിയുടെ ഇഷ്ട വഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം. ഇന്ന് രാവിലെ 11.30ന് ക്ഷേത്രാങ്കണത്തിൽ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ ഉദ്‌ഘാടനം നിർവഹിക്കും. ആദ്യ ദിവസം 10 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ. ഒക്ടോബർ രണ്ടുവരെ സദ്യയുണ്ട്. അഭീഷ്ടകാര്യ സിദ്ധിക്കാണ് ഭക്തർ വള്ളസദ്യ വഴിപാട് നടത്തുന്നത്.  പള്ളിയോടത്തിൽ എത്തുന്നവരോടൊപ്പം അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പനും ഉണ്ടാകുമെന്നാണ് വിശ്വാസം. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ പാടിച്ചോദിക്കുന്ന ഇരുപതും ഉൾപ്പെടെ 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്.  പള്ളിയോടങ്ങളിലെത്തുന്ന കരക്കാർക്ക് ആതിഥ്യമരുളിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. ആചാരനുഷ്ഠാനങ്ങളുടെ പ്രൗഢിയിലാണ് ചടങ്ങുകൾ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...