പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന് ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ സജീവ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തുന്ന നിയമസഭാംഗങ്ങളുടെ സംഘം രാവിലെ 10 ന് പത്തനംതിട്ട കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തും.

തുടര്‍ന്ന് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. അതിനുശേഷം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോന്നി താലൂക്കിലെ കൂടല്‍, വന്യജീവി ആക്രമണം നടന്ന കുളത്തുമണ്‍, റാന്നി ഇട്ടിയപ്പാറ ബസ്റ്റാന്‍ഡ്, റാന്നിയിലെ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്‍, തിരുവല്ല, കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍, കടപ്ര, നിരണം പഞ്ചായത്തുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സമിതി ഇവിടെ നിന്നും തെളിവെടുപ്പ് നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...