സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും അവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ  വക്താക്കളാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ പ്രദേശ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനവും ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട് അസമത്വങ്ങള്‍ക്ക് ഇരകളായിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭരണഘടനാപരമായ നിയമങ്ങളും സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനങ്ങളും നല്‍കിയ സംഭാവനകള്‍ ഇല്ലാതാക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വര്‍ത്തമാനകാല സമൂഹം ഇത് അംഗീകരിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് രാജ് നഗരപാലിക ബില്‍ പ്രാവര്‍ത്തികമായതോടുകൂടി സ്ത്രീസമൂഹം കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്തവരാണ് സ്ത്രീവിരുദ്ധ സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്ന ശക്തമായ പരസ്യനിലപാടിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.അബിന്‍ വര്‍ക്കി എം.എല്‍.എ, അഡ്വ.സി.വി.ശാന്തകുമാര്‍ എം.എല്‍.എ ……

മാലേത്ത് സരളാദേവി എക്സ്.എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ലീല രാജന്‍, എലിസബത്ത് അബു, സാമുവല്‍ കിഴക്കുപുറം, അന്നമ്മ ഫിലിപ്പ്, സുജാത മോഹന്‍, മേഴ്സി പാണ്ഡ്യത്ത്, സിന്ധു അനില്‍, മഞ്ജു വിശ്വനാഥ്, ആശ തങ്കപ്പന്‍, എം. അനിലാ ദേവി, എ.സുരേഷ് കുമാര്‍, കെ.ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, അബ്ദുള്‍ കലാം ആസാദ്, റോജി പോള്‍ ദാനിയേല്‍, റനീസ് മുഹമ്മദ്, റെജി ബഷീര്‍, ഷീജാ മുരളീധരന്‍, വിനി സന്തോഷ്, ഉഷ തോമസ്, വിജയലക്ഷ്മി ഉണ്ണിത്താന്‍, ബീന, ഷൈബി ചെറിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...