ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ. മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തൻ്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്നാണ് കത്ത് സമർപ്പിച്ചത്. 21/5/2026 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യം. അന്ന് മുതൽ പാളയം പ്രദീപ് തൻ്റെ കൂടെയുണ്ടെന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്.

കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് തള്ളിയാണ് പാളയം പ്രദീപിനായി രമ്യ ഹരിദാസ് ഈ കത്ത് നൽകിയത്. ആദ്യം സ്പീക്കറുടെ ഓഫീസിലാണ് രമ്യ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാൽ നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെയാണ് രമ്യ നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്. കെപിസിസിയുടെ ഓഫീസിന് പോലും പുല്ലുവില കൽപ്പിച്ചാണ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ രമ്യ ഹരിദാസ് സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...

കരുവാറ്റ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ...

കെപിസിസി പ്രസിഡന്റ് ; മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി

0
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ...