കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ കത്തയച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ കൃത്യമായ പരിശോധന നടത്തണമെന്നും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഇടപെടൽ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

ദേശീയപാത 66 ന്റെ വികസന പ്രവർത്തികൾ നടക്കുന്ന ഘട്ടത്തിൽ യാത്രക്കാർ നേരിടുന്ന സുരക്ഷാ ഭീഷണികൾ കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. നിർമാണ മേഖലകളിൽ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് ഉടനടി തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താൽക്കാലിക ഡൈവേർഷനുകളിലും ഇടുങ്ങിയ പാതകളിലും ആവശ്യമായ സുരക്ഷാ ബോർഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കണമെന്നും കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...