Saturday, July 5, 2025 6:53 am

ആറന്മുള – വഞ്ചിപ്പാട്ട് പഠന കളരി 20ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘം (പിഎസ്എസ്) നടത്തുന്ന വഞ്ചിപ്പാട്ട് പഠന കളരി മെയ് 2) മുതല്‍ 22 വരെ മൂന്ന് മേഖലകളിലായി നടക്കും. പള്ളിയോടക്കരകളില്‍ നിന്നും ഏഴ് പേര്‍ക്ക് പങ്കെടുക്കാം. ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട് തനതായ രീതിയില്‍ പഠിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പഠന കളരി നടത്തുന്നത്. രതീഷ് ആര്‍.മോഹന്‍ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വഞ്ചിപ്പാട്ട്കളരി സംഘടിപ്പിക്കുന്നത്. മൂന്ന് മേഖലയിലെയും പഠന കളരിക്ക് സമാപനം കുറിച്ച് 22 ന് വഞ്ചിപ്പാട്ട് സമര്‍പ്പണം പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നടക്കും. സമാപന സമ്മേളനം 22ന് ഒന്‍പതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.

പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ് രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി പാര്‍ഥസാരഥി ആര്‍.പിള്ള മുഖ്യപ്രഭാഷണം നടത്തും. കിഴക്കന്‍ മേഖലയിലെ ഉദ്ഘാടനം 20ന് രാവിലെ ഒന്‍പതിന് ഇടപ്പാവൂര്‍ മുരളീധരവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസും മധ്യമേഖല ഉദ്ഘാടനം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.അജയകുമാറും പടിഞ്ഞാറന്‍ മേഖലയിലെ ഉദ്ഘാടനം എന്‍എസ്എസ് ചെങ്ങന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ പി.എന്‍ സുകുമാരപ്പണിക്കരും നിര്‍വഹിക്കും. വഞ്ചിപ്പാട്ട് ആശാന്മാര്‍ക്ക് ദക്ഷിണ സമര്‍പ്പണം പിഎസ്എസ് ട്രഷറര്‍ കെ.സഞ്ജീവ് കുമാര്‍ നിര്‍വഹിക്കും. പിഎസ്എസ് വൈസ് പ്രസിഡന്റ് സുരേഷ് ജി വെണ്‍പാല സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇന്ന് കൈമാറും

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

0
തിരുവനന്തപുരം : തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ...

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...