തൃശൂര്‍: മേളപ്പെരുമഴയില്‍ നനഞ്ഞ് ആവേശത്തിരയിളക്കത്തില്‍ അവിസ്മരണീയമായി ആറാട്ടുപുഴ പൂരം. പഞ്ചാരിപ്പെരുമയില്‍ ശാസ്താവ് എഴുന്നള്ളി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആറാട്ടുപുഴ ശാസ്താവ് നിത്യപൂജകള്‍ക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിയത്. പടിഞ്ഞാറെ നടയില്‍ പതിനഞ്ച് ആനകള്‍ അണിനിരന്നു. പാമ്പാടി രാജന്‍ തിടമ്പേറ്റി. പെരുവനം സതീശന്‍ മാരാര്‍ പ്രമാണിയായി 250ല്‍ പരം വാദ്യ കലാകാരന്‍മാര്‍ ചേര്‍ന്ന് പഞ്ചാരിമേളത്തിന് തുടക്കമിട്ടു. കുറുങ്കുഴലില്‍ കീഴൂട്ട് നന്ദനനും വലന്തലയില്‍ പെരുവനം ഗോപാലകൃഷ്ണനും കൊമ്പില്‍ കുമ്മത്ത് രാമന്‍ കുട്ടി നായരും ഇലത്താളത്തില്‍ കുമ്മത്ത് നന്ദനനും പഞ്ചാരി മേളത്തിന് പ്രമാണിമാരായി.
അഞ്ചു കാലങ്ങളിലായി മണിക്കൂറുകള്‍ നീണ്ട പഞ്ചാരിമേളം മേളാസ്വാദകരെ ആവേശത്തിലാറാടിച്ചു. തുടര്‍ന്ന് തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്ന് ആരായുന്ന ചടങ്ങിനായി ഏഴ് ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടംവരെ പോയി നിലപാടുതറയില്‍ ഏവര്‍ക്കും ആതിഥ്യമരുളി നിന്നു. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തക്കുടം ശാസ്താവിന് നിലപാടു നില്‍ക്കാനേല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കുമിടയിലായി വിശാലമായ പാടത്ത് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായി മറ്റ് ദേവീ ദേവന്‍മാരുടെ പൂരങ്ങളും തുടങ്ങി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.