വെൺമണി ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം 13 -നു തുടങ്ങും

For full experience, Download our mobile application:
Get it on Google Play

വെൺമണി : ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം 13 -നു തുടങ്ങും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനത്തോടെയാണ് ഉത്സവത്തിന് തുടക്കം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര മാനേജിങ് ട്രസ്റ്റി അഡ്വ. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ദേവീക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. 7.30-ന് നൃത്തനൃത്യങ്ങൾ, 8.30-ന് കൈക്കൊട്ടികളി, 9.30-ന് നൃത്തസന്ധ്യ, 10.30-ന് കൈക്കൊട്ടികളി.

14-ന് വിഷുദിനത്തിൽ രാവിലെ 10-ന് കാവടിയാട്ടം, ഉച്ചയ്ക്ക് 2.30 മുതൽ കെട്ടുകാഴ്ചകളുടെ വരവ്. 9.30-ന് അശ്വിൻ പ്രകാശ് വെൺമണിയുടെ സംഗീതാമൃതം. 10.30-ന് കോമഡി ഷോ, പുലർച്ചെ 2.30-ന് വേലകളി, നാലിന് തിരുമുൻപിൽവേല, അഞ്ചിന് വിളക്കിനെഴുന്നള്ളിപ്പ്. 15-ന് രാവിലെ ഏഴിന് കെട്ടുകാഴ്ചദർശനം, വൈകിട്ട് അഞ്ചിന് ഡാൻസ്, വൈകിട്ട് 5.30 മുതൽ കൈക്കൊട്ടികളി, ഏഴിന് ഗാനമേള. ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളിപ്പ് ഉത്സവം 29-നു തുടങ്ങും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...

ചിറ്റാറില്‍ ലോറികളിൽ നിന്ന് ഡീസൽ മോഷണം : മൂന്നുപേർ അറസ്റ്റിൽ

0
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ...

പോലീസ് നടപടിയിൽ പ്രതിഷേധം : കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

0
ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും...

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...