കോന്നി : പത്തനംതിട്ട ജില്ലയുടെ പൈതൃകം വരും തലമുറക്ക് പരിചയപ്പെടുത്തുന്നതിനായി തുടക്കമിട്ട ജില്ലാ പൈതൃക മ്യൂസിയവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് രണ്ട് ഉദ്ഘാടനങ്ങൾ നടന്നുവെങ്കിലും കോന്നിയിൽ പൈതൃക മ്യൂസിയം ഇപ്പോഴും ചിതലെടുത്ത് നശിക്കുകയാണ്. സാംസ്കാരിക വകുപ്പ് തിരിഞ്ഞ് നോക്കാത്തത് മൂലം നൂറിലധികം വരുന്ന പുരാതന പൈതൃക സ്വത്തുക്കൾ ആണ് നശിച്ചൊടുങ്ങുന്നത്. നിലവിലെ ആറ്റിങ്ങൽ എം പി അഡ്വ. അടൂർ പ്രകാശ് കോന്നി എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ആണ് കോന്നിയിൽ പൈതൃക മ്യൂസിയം ആരംഭിക്കും എന്ന പ്രഖ്യാപനം നടത്തുന്നത്.
യു ഡി എഫ് മന്ത്രിസഭയിലെ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ഇതിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. ഉദ്ഘാടനത്തിന് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചിരുന്നു. ശേഷം മ്യൂസിയത്തിന്റെ കാര്യം എല്ലാവരും മറന്നു.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ നടപ്പാക്കുമെന്നും പ്രഖ്യാപനം നടത്തി. പത്തനംതിട്ട ജില്ലയിലെ മ്യൂസിയം സ്ഥാപിക്കാൻ കോന്നിയാണ് തെരഞ്ഞെടുത്തത്. കോന്നി ആനത്താവളത്തിനോട് ചേർന്ന് രണ്ട് കെട്ടിടങ്ങൾ ഇതിനായി വനം വകുപ്പ് വിട്ടുനൽകുകയും ചെയ്തു. ലക്ഷങ്ങൾ മുടക്കി സാംസ്കാരിക വകുപ്പ് വനം വകുപ്പ് വിട്ടു നൽകിയ കെട്ടിടങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. വീണ്ടും കെട്ടിടം ആവശ്യപ്പെട്ടതോടെ പൈതൃക മ്യൂസിയം എന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങി.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ എഴുനൂറിൽപ്പരം ആളുകൾ നിധിപോലെ സൂക്ഷിച്ച് വെച്ചിരുന്ന പൈതൃക സ്വത്തുക്കൾ ആണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ച് പോയത്. 2014 മുതൽ മ്യൂസിയത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തുവകുപ്പ് പന്തളം എൻ എസ് എസ് കോളേജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് സന്ദർശനം നടത്തി പര്യവേഷണത്തിലൂടെ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, വിവിധ ആചാര അനുഷ്‍ഠങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് കോന്നിയിൽ എത്തിച്ചാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]