തിരുവനന്തപുരത്ത് യുവതിയെ ഡീസല്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി ; രക്ഷപെട്ട ഭര്‍ത്താവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവതിയെ ഡീസല്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതിനു ശേഷം പോലീസിനെ കണ്ട് രക്ഷപെട്ട ഭര്‍ത്താവ് പിടിയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24)യുടെ  ഭര്‍ത്താവ് സുരേഷ് ആണ് പോലീസിന്റെ പിടിയിലായത്. വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയായിരുന്നു അര്‍ച്ചന തീ പൊള്ളലേറ്റു മരിച്ചത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും സുരേഷ് ഓടിരക്ഷപെട്ടിരുന്നു.

മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെയാണ് അര്‍ച്ചനയയെ കുടുംബ വീട്ടില്‍നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അര്‍ച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായും അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും സുരേഷും തമ്മിലുള്ള വിവാഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...