ആർച്ചർ പരിശീലനം തുടങ്ങി ; രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാൻ റോയല്‍സിന് സന്തോഷ വാർത്ത. ശസ്‌ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആർച്ചർ വീണ്ടും പരിശീലനം തുടങ്ങി. എന്നാല്‍ എന്ന് കളിക്കാനാകുമെന്നതില്‍ വ്യക്തതയില്ല.

കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ മാസം 29നാണ് ജോഫ്ര ആർച്ചറിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. രണ്ടാഴ്‌ച നീണ്ട വിശ്രമത്തിനൊടുവില്‍ ആർച്ചർ വീണ്ടും നെറ്റ്സിലേക്കെത്തി. ചെറിയ തോതില്‍ പരിശീലനവും തുടങ്ങി. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ആർച്ചറിന്റെ  പരിശീലനവും കൈമുട്ടിന്റെ  അവസ്ഥയും ഇംഗ്ലണ്ട് മെഡിക്കല്‍ ബോർഡ് നിരീക്ഷിച്ച് വരുകയാണ്.

അടുത്തയാഴ്‌ചയോടെ നെറ്റ്സില്‍ പൂർണ്ണ തോതില്‍ പന്തെറിയാനാകുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. എന്നാല്‍ എന്ന് കളിക്കളത്തിലേക്ക് എത്താനാകുമെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ല.

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സിന്റെ  പ്രധാന ബൗളറാണ് അർച്ചർ. ആർച്ചറുടെ അഭാവം വലിയ നഷ്ടമാണെന്ന് രാജസ്ഥാൻ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്‌ടർ കുമാർ സംഗക്കാര വ്യക്തമാക്കി. ഏറെ വൈകാതെ ഇംഗ്ലണ്ട് താരം ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഗക്കാര പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...