ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ; ഫ്‌ളാഷ്‌മോബ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 28 ചൊവ്വാഴ്ച നടക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവയുടെ നേതൃത്വത്തില്‍ ചുട്ടിപ്പാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ് എഡുക്കേഷനിലെ വിദ്യാര്‍ത്ഥിനികളാണു ഫ്‌ളാഷ്‌മോബ് നടത്തിയത്.
പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ രാവിലെ 9ന് ആദ്യ ഫ്‌ളാഷ്‌മോബ് നടത്തിയാണ് ജില്ലയിലെ പര്യടനത്തിന് തുടക്കംകുറിച്ചത്. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം ദിനചര്യയുടെ ഭാഗമാക്കല്‍, മാനസികാരോഗ്യവും ലഹരിവര്‍ജനവും, ശുചിത്വവും മാലിന്യ സംസ്‌കരണവും, രോഗപ്രതിരോധ- ആരോഗ്യവര്‍ദ്ധക പ്രവര്‍ത്തനങ്ങളും ഫലപ്രദമായ ഉപയോഗവും എന്നീ അഞ്ചുസന്ദേശങ്ങള്‍ ഫ്‌ളാഷ് മോബിലൂടെ ജനങ്ങളിലേക്കെത്തിക്കാനാണു പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ആര്‍ദ്രം അസി.നോഡല്‍ ഓഫീസര്‍ ഡോ.സി.ജി ശ്രീരാജ്, മാസ്മീഡിയ ഓഫീസര്‍മാരായ അശോക് കുമാര്‍ ടി.കെ, സുനില്‍കുമാര്‍.എ എന്നിവര്‍ ഫ്‌ളാഷ്‌മോബിന്റെ ജില്ലയിലെ പര്യടനത്തിന് നേതൃത്വം നല്‍കി. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ്, പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡ്, അടൂര്‍ ഗവ.ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....