കൊച്ചി : ഒരു വിഭാഗം NBFC കൾ കൊള്ളസംഘങ്ങളായി മാറുന്ന കാഴ്ച്ചയാണ് സമീപകാലത്ത് കേരളത്തില്‍ കാണുവാന്‍ കഴിയുന്നത്. കൊള്ളപ്പലിശ ഈടാക്കുന്നതിനു പുറമെ മോഹന വാഗ്ദാനങ്ങൾ നൽകി ഒരു ഗ്യാരണ്ടിയുമില്ലാത്ത കടപ്പത്രങ്ങൾ (NCD) നിക്ഷേപകരെ അടിച്ചേല്‍പ്പിക്കുകയാണ്. നിക്ഷേപങ്ങള്‍ ഒഴുകിയെത്തിക്കഴിഞ്ഞാല്‍ ഇവ വകമാറ്റി ബിനാമി പേരുകളിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയാണ് ഇവര്‍ ചെയ്യുന്നത്. കൂടാതെ ഡസന്‍ കണക്കിന് കടലാസുകമ്പനികള്‍ ഇവര്‍ തട്ടിക്കൂട്ടും. ഇതിലേക്ക് കോടികള്‍ വകമാറ്റും. പോപ്പുലർ ഫിനാൻസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ചെയ്തത് ഇത്തരം തട്ടിപ്പാണ്.
സാമ്പത്തിക തട്ടിപ്പുകള്‍ അനുദിനം പെരുകുമ്പോഴും കേന്ദ്ര – കേരള സര്‍ക്കാരുകള്‍ വെറും നോക്കുകുത്തിയായി നിലകൊള്ളുകയാണ്. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് യാതൊരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. നിയമം നടപ്പിലാക്കേണ്ട പോലീസ് പലപ്പോഴും തട്ടിപ്പുകാരുടെ പക്ഷത്താണ്. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പരാതിയുമായി പലതവണ കയറിയിറങ്ങിയാലും കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍പോലും പോലീസ് തയ്യാറാകുന്നില്ല. മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫേഴ്സിന്റെ ഭാഗത്തുനിന്നും റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും തണുപ്പന്‍ സമീപനമാണ് നിക്ഷേപകര്‍ക്ക് നേരിടേണ്ടി വരുന്നത്. കേരളത്തില്‍ ഒന്നിനുപിറകെ മറ്റൊന്നായി സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനു കാരണവും ഉദ്യോഗസ്ഥരുടെ ഈ തണുപ്പന്‍ സമീപനമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് ആയിരക്കണക്കിന് കോടി രൂപ നിക്ഷേപമായി സ്വീകരിക്കുന്ന NBFC കളില്‍ നടത്തുന്ന പരിശോധനകള്‍ പ്രഹസനമാണെന്ന ആരോപണം പൊതുവേയുണ്ട്.
സ്വർണ്ണപ്പണയമാണ് മിക്ക NBFC കളുടെയും പ്രധാന ബിസിനസ്. ചുരുക്കം ചിലര്‍ മൈക്രോ ഫിനാൻസ് ചെയ്യുന്നുണ്ട്. മൈക്രോ ഫിനാൻസ് ലോണുകളുടെ പലിശ നിരക്കുകൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും സ്വർണ്ണപ്പണയത്തിന്റെ പലിശനിരക്കുകൾക്ക് യാതൊരു നിയന്ത്രണങ്ങളുമില്ല. ഓരോ NBFC കള്‍ക്കും അവര്‍ക്കിഷ്ടമുള്ള പലിശ വാങ്ങാമെന്നതാണ് ഇപ്പോഴത്തെ നിയമം. ഇക്കാര്യം റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണപ്പണയത്തിന് 38% വരെ പലിശ വാങ്ങുന്ന NBFC കള്‍ കേരളത്തില്‍ യഥേഷ്ടമുണ്ട്. ബ്ലെയ്ഡ് പലിശക്കാരെപ്പോലും നാണിപ്പിക്കുകയാണ് ഈ കൊള്ളപ്പലിശക്കാർ. ഷെഡ്യൂൾഡ് ബാങ്കുകളിലും സഹകരണ സംഘങ്ങളിലും സ്വര്‍ണ്ണ പണയത്തിന് 7% മുതൽ 12.5% വരെയാണ് പരമാവധി പലിശ. ഈ സമയത്താണ് NBFC കൾ 38% വരെ പലിശ വാങ്ങുന്നത്. ഇതിനിടയിൽ ചില വിരുതൻമാർ ഉടമയറിയാതെ പണയസ്വർണ്ണം വിറ്റ് കാശാക്കും. പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാൻ ചെല്ലുമ്പോഴാണ് പലരും തങ്ങളുടെ സ്വർണ്ണം സ്ഥാപന ഉടമ വിറ്റകാര്യം അറിയുന്നത്. ഇത്തരം നിരവധി സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. >>> തുടരും … സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]