Sunday, September 8, 2024 4:30 pm

യുപിഐ ഇടപാടുകൾ തടസ്സപ്പെടാറുണ്ടോ? പേയ്മെന്റുകൾ എളുപ്പമാക്കുന്നതിനുള്ള ആറ് മാർഗങ്ങളിതാ

For full experience, Download our mobile application:
Get it on Google Play

യുപിഐ ഇടപാടുകൾ ഏറെ സജീവമാണിന്ന്. ഷോപ്പിംഗ് മാളിലോ, പെട്രോൾ പമ്പിലോ ആയാലും കയ്യിൽ പണമില്ലെങ്കിൽ ഓൺലൈൻ മുഖേന അതിവേഗം പേയ്‌മെന്റുകളും ഓൺലൈനിൽ പൂർത്തിയാക്കാം. യുപിഐ പേയ്‌മെന്റുകളെ ആശ്രയിക്കുന്നത് വർദ്ധിച്ചതിനാൽ പലരും പണം കൈവശം വെയ്ക്കാത്ത സാഹചര്യങ്ങളുമുണ്ട്. എന്നാൽ ആവശ്യത്തിന് പണം കൈവശം ഇല്ലാത്ത സന്ദർഭങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെടുമ്പോഴാണ് പണി പാളുക. യുപിഐ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാത്തതിന് പലവിധ കാരണങ്ങളുണ്ട്. മിക്കവർക്കും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം. നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.

പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി പരിശോധിക്കുക
മിക്ക ബാങ്കുകളും യുപിഐ ഇടപാടുകളുടെ പ്രതിദിന എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.. കൂടാതെ,, ഒരു യുപിഐ ഇടപാടിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. അതിനാൽ നിങ്ങൾ പ്രതിദിന പരിധി കടന്നാൽ , വീണ്ടും ഇടപാട് നടത്തുന്നതിന് 24 മണിക്കൂർ കാത്തിരിക്കേണ്ടി വരും.

യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക
യുപിഐ പേയ്‌മെന്റുകൾ തടസ്സപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് തിരക്കുള്ള ബാങ്ക് സെർവറുകളാണ്. അത് ഒഴിവാക്കാൻ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിലൊന്ന് തകരാറിലാണെങ്കിൽ, നിങ്ങളുടെ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ ആരംഭിക്കാം.

സ്വീകർത്താവിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക
പണം അയയ്‌ക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ക‍ൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടും പരാജയപ്പടും

കൃത്യമായ യുപിഐ പിൻ നൽകുക
ഫോൺ പാസ്‌വേഡ്, എടിഎം പിൻ, ഇമെയിലുകൾ തുടങ്ങി നിരവധി പാസ് വേർഡുകൾ ഓർത്തുവെക്കേണ്ടതായി ഉണ്ട്: അതിനാൽ നിങ്ങളുടെ യുപിഐ പിൻ മറന്നുപോകാനുള്ള സാധ്യതയുമുണ്ട്. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയില്ല.പിൻ മറന്നുപോയാൽ ഫോർഗെറ്റ് യുപിഐ പിൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാം

ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക
യുപിഐ പേയ്‌മെന്റുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ. നെറ്റ് വർക്ക് കണക്ഷൻ മികച്ചതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ഹോട്ട്സ്പോട്ട് ഓണാക്കി ഇടപാട് പൂർത്തിയാക്കാം. കച്ചവടക്കാരുെയോ, ഉപഭോക്താവിന്റെയോ ഒരാളുടെ നെറ്റ് വർക്ക് കണക്ഷൻ കൃത്യമാണെങ്കിലേ ഇടാപാട് പൂർത്തിയാക്കാൻ കഴിയുകയുള്ളു.

യുപിഐ ലൈറ്റ് പരീക്ഷിക്കുക
കുറഞ്ഞ തുകയുടെ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാം. 200 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ പിൻ ചേർക്കാതെയും, ബാങ്ക് സെർവറുകളെ ആശ്രയിക്കാതെയും ഇടപാടുകൾ നടത്താം. നിലവിൽ, പേടിഎം, ഫോൺപേ എന്നിവയിൽ യുപിഐ ലൈറ്റ് സേവനം ലഭ്യമാണ്, മറ്റ് പേയ്‌മെന്റ് ആപ്പുകളിലും ഉടൻ ലഭ്യമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കനകപ്പലം വെച്ചൂച്ചിറ റോഡിലെ കുളമാംകുഴി കലുങ്ക് അപകടത്തിലായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

0
റാന്നി: കനകപ്പലം വെച്ചൂച്ചിറ റോഡിലെ കുളമാംകുഴി കലുങ്ക് അപകടത്തിലായിട്ടും തിരിഞ്ഞു നോക്കാതെ...

വാട്സ്ആപ്പിൽ അടുത്ത പുത്തൻ ഫീച്ചർ

0
ഈ‌യടുത്ത് ഏറെ പുത്തൻ ഫീച്ചറുകളുമായി അമ്പരപ്പിക്കുന്ന മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ...

കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദപാത്തി ; നാളെ...

0
തിരുവനന്തപുരം: കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ...

മാമി തിരോധാനം : പിന്നിൽ എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകൾ, തെളിവുണ്ടെന്ന് പിവി...

0
കോഴിക്കോട് : റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദി(...