സ്ഥിരം നെയില്‍ പോളിഷ് ഇടുന്നവരാണോ നിങ്ങള്‍ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

നെയില്‍ പോളിഷില്‍ ദോഷകരമായ പല വസ്തുക്കളുമുണ്ട്. സാധാരണയായി ഫോര്‍മാല്‍ഡിഹൈഡ്, ഡൈ ബ്യൂട്ടൈല്‍ പെസ്തലേറ്റ് അഥവാ ഡിബിപി, ടൊളുവിന്‍ എന്നിങ്ങനെയുള്ള ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇടുന്ന സമയത്ത് ശ്വസിച്ചാല്‍ പ്രത്യേകിച്ചും വായുസഞ്ചാരം കുറവുള്ളിടത്ത് ഇരുന്ന് ഇട്ടാല്‍ ആസ്തമ, ലംഗ്‌സ് പ്രശ്‌നം തുടങ്ങിയ പലതിനും സാധ്യതയേറെയാണ്. നാം നെയില്‍ പോളിഷ് ഇടുന്ന സമയത്ത് ഒരു പ്രത്യേക മണം വരുന്നത് നമ്മുക്ക് പല പ്രശ്‌നങ്ങളുമുണ്ടാക്കാം. ആസ്തമ പ്രശ്‌നങ്ങളെങ്കില്‍ ഇവര്‍ക്ക് ഇത് അധികമാകാം. കൂടുതല്‍ നേരം ഇത് ശ്വസിച്ചാല്‍ മനംപിരട്ടല്‍, തലവേദന, തലചുററല്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്നു.

ഉള്ളില്‍ ഇത് ചെന്നാല്‍ അള്‍സര്‍, വയറുവേദന, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇത് നാം തുടര്‍ച്ചയായി ചെയ്യുമ്പോഴാണ് പ്രശ്‌നം. തലച്ചോറിനെ വരെ ഇത് ബാധിയ്ക്കാം. ഫോര്‍മാല്‍ഡിഹൈഡ് തലച്ചോറിനെ വരെ ബാധിയ്ക്കുന്ന ഒന്നാണ്. അപസ്മാരം പോലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങളുണ്ടാകും. അസെറ്റോള്‍ എന്ന ഒരു ഘടകം ഇതിലുണ്ട്. ഇത് നെയില്‍പോളിഷ് റിമൂവറിലും ഉണ്ട്. ഇത് നഖം വല്ലാതെ വരണ്ടതാക്കും. നഖത്തിന്റെ ആരോഗ്യം കേടാക്കാം. ഇത് ചര്‍മത്തിലൂടെ ശരീരത്തില്‍ എത്തിയാലും ദോഷമാണ്. നഖത്തിന്റെ നിറം കളയാനും ഇത് കാരണമാകും. ചില നെയില്‍ പോളിഷുകളില്‍ ത്രീ ഫ്രീ അല്ലെങ്കില്‍ ടു ഫ്രീ എന്ന് എഴുതി വെച്ചുകാണും. ഇത്തരത്തിലുള്ളത് നോക്കി വാങ്ങുക. ഇതില്‍ ടോളുവിന്‍ കാണില്ല. ഇത് ഏറെ അപകടകാരിയാണ്. ഫോര്‍മാര്‍ഡിഹൈഡ് കാണില്ല. ഡിബിപിയും കാണില്ല. 5 ഫ്രീ ഉണ്ട്, ഇതുപോലെ സെവന്‍ ഫ്രീ, 10 ഫ്രീ എല്ലാം വാങ്ങാന്‍ ലഭിയ്ക്കും. ഇത്തരം നെയില്‍ പോളിഷുകള്‍ വാങ്ങി ഉപയോഗിയ്ക്കുക. ഇവയ്ക്ക് തിളക്കം ചിലപ്പോള്‍ കുറയും എന്നാലും ദോഷമില്ല. ഇതുപോല ദിവസവും ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക.

ചിലര്‍ സ്ഥിരം നഖത്തില്‍ മാറി മാറി ഇത് ഉപയോഗിയ്ക്കും. തൈറോയ്ഡ് പ്രശ്‌നങ്ങളും ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങളും ഇത് പലപ്പോഴുമുണ്ടാക്കാം. ഏറെക്കാലം ഇവ അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമാകാം. ഇത് വാങ്ങി ഉപയോഗിയ്ക്കുമ്പോള്‍ മുകളില്‍ പറഞ്ഞ പ്രകാരം കെമിക്കലുകള്‍ ഉളളത് വാങ്ങരുത്. ഇതുപോലെ ഇവ സ്ഥിരം ഉപയോഗിയ്ക്കുകയും അരുത്. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിയ്ക്കുക. ഇതിട്ട് നഖം കടിയ്ക്കരുത്. ഭക്ഷണം കഴിയ്ക്കുന്ന  കൈയ്യില്‍ ഇത് ഇടരുത്. ഭക്ഷണത്തിനൊപ്പം നെയില്‍പോളിഷ് ഉള്ളിലെത്താനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ഇത് ഇടുവിച്ച് കൊടുക്കരുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...