Friday, March 29, 2024 4:24 pm

കേരളത്തിലെ കുട്ടികളെ ഫുട്‌ബോൾ പഠിപ്പിക്കാൻ അർജന്റീന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ താൽപ്പര്യമുണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അർജന്‍റീനിയൻ സർക്കാർ പ്രതിനിധി പറഞ്ഞു. ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയെ നെഞ്ചേറ്റുന്ന മലയാളി ആരാധകർക്ക് നന്ദി അറിയിക്കാൻ ന്യൂഡൽഹിയിലെ കേരള ഹൗസിലെത്തിയ അർജന്‍റീന എംബസിയുടെ കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറാണ് ഇക്കാര്യം അറിയിച്ചത്. അർജന്‍റീനയുടെയും മെസിയുടെയും ആരാധകർ ഇന്ത്യയിൽ എങ്ങും ഉണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ഇന്ത്യയിലെ അർജന്‍റീന അംബാസഡർ ഹ്യൂഗോ ജാവിയർ ഗോബിയും സംഘവും ഉടൻ കേരളം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിന്‍റെ സാധ്യതകൾ പരിശോധിക്കും. ഫുട്ബോളിന് പുറമെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ സാധ്യതകളും തേടും. കേരളത്തിലെ ആരാധകരെ നേരിൽ കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഹൗസിൽ റസിഡന്‍റ് കമ്മീഷണർ സൗരഭ് ജെയിൻ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയ്ക്ക് പൊന്നാട സമ്മാനിച്ചു. ലോകകപ്പ് ഫൈനൽ ദിനത്തിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന മലയാളി ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ ചേർത്ത് തയ്യാറാക്കിയ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. അർജന്‍റീനയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്കും മുറിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന് ; നിർമൽ NR 373 ലോട്ടറി ഫലം...

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 373...

ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

0
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ്...

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ്

0
ഡല്‍ഹി: രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ്...

സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് വിമുഖത കാണിച്ച് വകുപ്പ്

0
തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത....