ബ്യൂണസ് ഐറിസ് : വനിതാ ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് അര്‍ജന്റീന. ചിലിക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് അര്‍ജന്റീന അടിച്ചെടുത്തത്. ഇതില്‍ ഒരു സിക്‌സ് പോലുമില്ലായിരുന്നു എന്നുള്ളതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. പുരുഷ-വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോറാണിത്. 16.5 ഓവറില്‍ അര്‍ജന്റൈന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത് 350 റണ്‍സാണ്. 84 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്ത ലൂസിയ ടെയ്‌ലറാണ് അര്‍ജന്റീനയുടെ ടോപ് സ്‌കോറര്‍. 84 പന്തില്‍ 145 റണ്‍സെടുത്ത ആല്‍ബര്‍ട്ടിന ഗാലന്‍ ഗംഭീര പ്രകടനം പുറത്തെടുത്തു. മൂന്നാമതായി ക്രീസിലെത്തിയ മരിയ കാസ്റ്റിനെയ്‌റാസ് 16 പന്തില്‍ 40 റണ്‍സുായി തിളങ്ങി. 73 റണ്‍സാണ് എക്‌സ്ട്രായിനത്തില്‍ ചിലി വഴങ്ങിയത്. എട്ട് വൈഡും ഒരു ബൈയും ഇന്നിംഗ്‌സില്‍ ഉള്‍പ്പെടും. ചിലിക്ക് വേണ്ടി അരങ്ങേറിയ ഫ്‌ളോറന്‍സിയ മാര്‍ട്ടിനെസ് ഒരു ഓവറില്‍ വഴങ്ങിയത് 52 റണ്‍സാണ്.
മറ്റൊരു താരം കൊസ്റ്റാന്‍സ ഒയാര്‍സെ നാല് ഓവറില്‍ വിട്ടുകൊടുത്തത് 92 റണ്‍സ്. എമിലിയ തോറോ മൂന്ന് ഓവറില്‍ 83 റണ്‍സും വഴങ്ങി. നാല് ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്ത എസ്‌പെരാന്‍സ് റൂബിയോയാണ് എക്കണോമിക്കല്‍ ബൗളര്‍. 14.25 എക്കണോമി റേറ്റ്. മറുപടി ബാറ്റിംഗില്‍ ചിലി പതിനഞ്ചാം ഓവറില്‍ 63ന് എല്ലാവരും പുറത്തായി. ഇതില്‍ 29 റണ്‍സും അര്‍ജന്റീന താരങ്ങള്‍ നല്‍കിയ എക്‌സ്ട്രായാണ്. ജെസിക്ക മിറാന്‍ഡ മാത്രമാണ് രണ്ടക്കം കണ്ടത്. 29 പന്തുകള്‍ നേരിട്ട ജെസിക്ക 27 റണ്‍സെടുത്തു. ഏഴ് താരങ്ങള്‍ക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. അര്‍ജന്റീയ 364 റണ്‍സിന് ജയിച്ചു. ഇതോടെ പരമ്പരയില്‍ അര്‍ജന്റൈന്‍ വനിതകള്‍ 1-0 ത്തിന് മുന്നിലെത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.