വിദേശജോലി തട്ടിപ്പ് കേസ് ; പ്രതി കാർത്തികയ്ക്ക് ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ‌ ലൈസൻസ് ഇല്ലെന്നു പോലീസ്. പ്രതി ഉക്രെയ്നിൽ പഠനം നടത്തിയെങ്കിലും എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയതിന്റെയോ കേരളത്തിൽ രജിസ്ട്രേഷനെടുത്തതായോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ മൊഴികളുടെ പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതോടെ കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്‌റ്റഡിയിലെടുക്കുമെന്നാണു സൂചന. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ്‌ ആണ് കാർത്തിക പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപയാണ് കാർത്തിക വാങ്ങിയത്. ടേക്ക് ഓഫ് കൺസൾട്ടൻസി എന്ന പേരിൽ കാർത്തിക കൊച്ചിയിലൊരു റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്നു. യുകെ, ഓസ്‌ട്രേലിയ, ജർമനി ഉൾപ്പെടെയുളള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

എറണാകുളത്ത് മാത്രമല്ല തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലെ പോലീസ്‌ സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്‌. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത്‌ കോടികൾ തട്ടിയ ‘ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി’ക്ക്‌ ലൈസൻസില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക്‌ ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ്‌ സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ്‌ എമിഗ്രന്റ്‌സും സ്ഥിരീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...