കാറിടിച്ചതിനെച്ചൊല്ലി തർക്കം ; യുവാവിനെ ദമ്പതിമാർ റോഡിലിട്ട് മർദിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നിയന്ത്രണംവിട്ട കാർ വഴിയോരത്ത് പാർക്കുചെയ്ത മറ്റൊരു കാറിലിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ദമ്പതിമാർ കാറിൽനിന്ന് വലിച്ചിറക്കി മർദിച്ചു. കോട്ടയം തിരുനക്കര തെക്കുംഗോപുരം തടത്തുംകുഴിയിൽ വിഷ്ണുവിന്‌ (35) ആണ് പരിക്കേറ്റത്. ഇയാൾ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം കുടമാളൂർ അമ്പാടിക്കവലയ്ക്കുസമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വിഷ്ണു കാറോടിച്ചുവരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇതിനിടെ കാർ നിയന്ത്രണംവിട്ട് വഴിയോരത്ത് പാർക്കുചെയ്തിരുന്ന മറ്റൊരു കാറിലിടിക്കുകയുമായിരുന്നു.

പാർക്കുചെയ്ത കാറിലുണ്ടായിരുന്ന ദമ്പതിമാരും മകളും മറ്റൊരു യുവാവും ഓടിയെത്തി കാറിനുള്ളിലിട്ട് യുവാവിനെ അടിച്ചു. തുടർന്ന് വലിച്ചിറക്കിയശേഷം കാറിൽ ചാരിനിർത്തി ക്രൂരമായി മർദിച്ചു. മരുന്ന് കഴിക്കുന്നയാളാണെന്നും മരുന്ന് കഴിച്ചതിനെതുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടകാരണമെന്നും കുറ്റം സമ്മതിക്കുന്നതായും യുവാവ് പറഞ്ഞെങ്കിലും ദമ്പതിമാരും ഒപ്പമുണ്ടായിരുന്നയാളും ചെവിക്കൊണ്ടില്ല. നീ കള്ളുകുടിച്ചതല്ലേയെന്ന് ചോദിച്ചായിരുന്നു മർദനമെന്നും യുവാവ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....