Monday, April 28, 2025 10:51 pm

മദ്യപാനത്തെ ചൊല്ലി തർക്കം: മധ്യപ്രദേശിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് ; മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. നഗരത്തിലെ റാത്തിബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ സായ് നഗർ കോളനിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബിജെപി നേതാവ് രാജേന്ദ്ര പാണ്ഡെ ഭാര്യയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ദേഷ്യത്തിൽ ഇയാൾ ഭാര്യയെ തോക്കുപയോഗിച്ച് വെടിവെച്ചു. അരയ്ക്കു വെടിയേറ്റ ഭാര്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് ചന്ദ്രശേഖർ പാണ്ഡെ എഎൻഐയോട് പറഞ്ഞു.

സംഭവം നടക്കുമ്പോൾ പാണ്ഡെയുടെ മകളും മരുമകനും വീട്ടിൽ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി. പ്രതിയായ രാജേന്ദ്ര പാണ്ഡെ ഇപ്പോൾ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പോലീസ് സംഘം തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. കുറ്റാരോപിതനായ പാണ്ഡെ മുമ്പ് ബിജെപിയുടെ മണ്ഡലം വൈസ് പ്രസിഡൻ്റ് ആയിരുന്നു. പാർട്ടിയിലെ അദ്ദേഹത്തിന്റെ നിലവിലെ പദവിയെക്കുറിച്ച് അറിയില്ലെന്നും ചന്ദ്രശേഖർ പാണ്ഡെ കൂട്ടിച്ചേർത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
ആലപ്പുഴ: വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഉദ്യോഗസ്ഥർക്ക്...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് കളക്ടറേറ്റ് സ്റ്റാള്‍ ഉദ്ഘാടനം നാളെ (29)

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റില്‍ ആരംഭിക്കുന്ന സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ...

നവീകരിച്ച പത്തനംതിട്ട രാജീവ് ഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 30-ന്

0
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ പത്തനംതിട്ട രാജീവ്ഭവന്റെ നവീകരിച്ച കെട്ടിടത്തിന്റെ...

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ...