Wednesday, December 18, 2024 6:50 am

അമ്മയുടെ മരണശേഷം ഇന്‍ഷുറന്‍സ് തുകയെ ചൊല്ലി തർക്കം; അനിയനെ അടിച്ചുകൊന്ന് സഹോദരന്മാര്‍

For full experience, Download our mobile application:
Get it on Google Play

ഉന്നാവോ: മാതാവിന്റെ മരണശേഷം ലഭിച്ച ഇൻഷുറൻസ് തുകയെ ചൊല്ലിയുള്ള തർക്കത്തില്‍ അനിയനെ അടിച്ചുകൊന്ന് മുതിര്‍ന്ന സഹോദരന്മാര്‍. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ പശ്ചിം തോല മേഖലയില്‍ വ്യാഴാഴ്ചയാണ് പണത്തിന്റെ പേരില്‍ സഹോദരനെ ചേട്ടന്മാര്‍ അടിച്ച് കൊന്നത്. അമ്മ മരിച്ചതിന് പിന്നാലെ ഇന്‍ഷുറന്‍സ് തുകയായി 2 ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതിനെ ചൊല്ലി മൂന്ന് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമായി. വാക്കുതര്ക്കം കയ്യേറ്റത്തിലേക്ക് നീണ്ടതോടെയാണ് 45കാരൻ റാം ആസ്രേയ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

9 മാസങ്ങള്‍ക്ക് മുന്‍പ് ഒരു റോഡ് അപകടത്തിലാണ് ഇവരുടെ അമ്മ റാംറാണി കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ഇന്‍ഷുറന്‍സ് തുക മൂത്ത മകനായ രാജ് ബഹാദുറിന്‍റെ അക്കൌണ്ടിലേക്കാണ് വന്നത്. ഏതാനും ദിവസം മുന്‍പാണ് ഈ പണം ലഭിച്ചത്. വ്യാഴാഴ്ച രാത്രി ഈ പണം വീതം വയ്ക്കുന്നതിനേ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമായി. കയ്യിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ചുള്ള മര്‍ദനമേറ്റ റാം ആസ്രേ ബോധം കെട്ട് വീഴുകയായിരുന്നു. ഇയാളെ പൂര്‍വയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ നഴ്സിങ് വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ പോസ്റ്റുമോർട്ടം ഇന്ന്

0
കോഴിക്കോട് : ആത്മഹത്യ ചെയ്ത കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം...

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന്...

കാസർകോട് സ്വദേശി മദീനയിൽ മരിച്ചു

0
മദീന : ഉംറ തീർത്ഥാടകാനായ കാസർകോട് തളങ്കര സ്വദേശി ഇസ്മായിൽ (65)...

ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ

0
തി​രു​വ​ന​ന്ത​പു​രം : വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ...