Wednesday, May 1, 2024 12:05 pm

ബാലുശേരിയിൽ നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍ ; നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. നിയന്ത്രണം മറികടന്ന് ട്രയൽസിൽ പങ്കെടുക്കാൻ നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ബാലുശേരി പോലീസ് സ്ഥലത്തെത്തി. നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധിയാണ് സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊതിപ്പിക്കും വില ; മഹീന്ദ്രയുടെ ഈ കിടുക്കൻ എസ്‌യുവി പുറത്തിറങ്ങി

0
മഹീന്ദ്ര XUV 3XO, XUV300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വളരെയധികം പരിഷ്‌കരിച്ച പതിപ്പ്,...

കിച്ചൻ – കം – സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

0
പുല്ലാട് : കിച്ചൻ-കം-സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ ; കടത്തിയത് 56 ലക്ഷം രൂപയുടെ...

0
കോഴിക്കോട്: കരിപ്പൂരിൽ സ്വർണവുമായെത്തിയ യാത്രക്കാരനും കടത്തുസ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും...

ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം വിശേഷാൽ പൊതുയോഗം നടന്നു

0
അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം വിശേഷാൽ പൊതുയോഗം നടന്നു. മഹാമണ്ഡലം...