ഐപിഎൽ മത്സരത്തിൽ ആര് ജയിക്കുമെന്ന തർക്കം; പിന്നാലെ വൃദ്ധനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, രണ്ടു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ ആരു ജയിക്കുമെന്ന തർക്കത്തിന് ഒടുവിൽ 65കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപുരി ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സാഗർ സദാശിവ് ഝാൻജ്‌ഗെ, ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും അയൽവാസിക‍ളായിരുന്നു. ഒരുമിച്ചിരുന്ന് മാച്ച് കാണുന്നതിനിടെയാണ് മൂവരും തമ്മിൽ തർക്കം ഉണ്ടായത്. ഐപിഎൽ മത്സരത്തിൽ ആരു ജയിക്കുമെന്നതിനെച്ചൊല്ലി മൂവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് രണ്ട് പേർ ചേർന്ന് 65കാരനെ മർദ്ദിക്കുകയായിരുന്നു. മാർച്ച് 27 ന് നടന്ന മുംബൈ ഇന്ത്യൻസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തിൽ ആരു ജയിക്കുമെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.

ബന്ദോപന്ത് ടിബിലെ എന്ന വൃദ്ധനെ മരത്തടി കൊണ്ട് തലയ്ക്കടിക്കുകയും ​ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടെ ശനിയാഴ്ച വൈകുന്നേരം ബന്ദോപാന്ത് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...