വയനാട് : മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. മുർഷിദിന്‍റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് രണ്ടുപേർക്കും കുത്തേറ്റത്. ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തിയിട്ട് സംസാരിച്ചത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവിടെനിന്ന് പോകാൻ പ്രതിയായ രൂപേഷ് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രൂപേഷ് അരയിൽ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു.
മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
RECENT NEWS
Advertisment