യുവതിക്കുനേരെ പീഡനശ്രമം ; മണിമല മുക്കട സ്വദേശിയായ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും നഗ്ന ദൃശ്യങ്ങള്‍ വിവിധ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട വടക്കേച്ചരുവിൽ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 ജൂലൈ 14 നും ഡിസംബർ 21 നുമാണ് സംഭവം നടന്നത്. ഈ ദിവസങ്ങളിൽ 20 കാരിയായ സുഹൃത്തിനെ ബൈക്കിൽ കയറ്റി റാന്നി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിന്റെ പിന്നിൽ എത്തിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു ഇയാള്‍. പിന്നീട് സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിൽ വിളിച്ച് നഗ്നതകാട്ടാൻ പ്രേരിപ്പിക്കുകയും തുടർന്ന് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ വിവിധ സൈറ്റുകളിൽ അവ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കൂടാതെ കൂട്ടുകാർക്കും മറ്റും അയച്ചുകൊടുത്തതിലൂടെ യുവതിക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്തു.

കഴിഞ്ഞദിവസം യുവതി സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സ്റ്റേഷനിൽ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി, പിന്നീട് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. റാന്നി പോലീസ് ഇൻസ്പെക്ടർ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിൽ എസ് ഐ റെജി തോമസ്, എ എസ് ഐ അജു കെ അലി എന്നിവരാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...