23.3 C
Pathanāmthitta
Saturday, April 1, 2023 9:40 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

നിയമസഭയിലുണ്ടായ സംഘർഷം ; കൈക്ക് പൊട്ടലുണ്ടായെന്ന് പറയുന്നത് കളവെന്ന് എം വി ഗോവിന്ദൻ ; പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പെന്ന് രമ

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈക്ക് പൊട്ടലുണ്ടായെന്ന കളവു പറയുന്നത് ശരിയല്ലെന്ന് കെ കെ രമയോട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രമയുട കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തു വന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൊട്ടലില്ലാതെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് കെ കെ രമ പ്രതികരിച്ചു. പരിക്കില്ലാതെ പ്ലാസ്റ്റർ ഇട്ടെങ്കിൽ ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും ഗോവിന്ദന് മറുപടിയായി രമ പറഞ്ഞു. തന്നെ വളഞ്ഞിട്ട് ആക്രമിച്ചു അതിൽ ഗൂഡാലോചന ഉള്ളതായി സംശയിക്കുന്നതായും രമ പ്രതികരിച്ചു.

rajan-tex--up
bis-new-up
Parappattu
WhatsAppImage2022-07-31at72836PM
previous arrow
next arrow

അതേസമയം, കെ എം സച്ചിൻദേവ് എംഎൽഎയ്ക്കെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയതായി കെ കെ രമ പറഞ്ഞു. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കെകെ രമ പരാതി നല്‍കിയത്. നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമാണ് കൈക്ക് പ്ലാസ്റ്റര്‍ ഇട്ടത്. അതിന്‍റെ പേരില്‍ തനിക്ക് എതിരെ പല സ്ഥലങ്ങളില്‍ നിന്ന എടുത്ത ചിത്രങ്ങള്‍ സഹിതം വ്യാജപ്രചാരണം നടക്കുകയാണ്. അതിന് ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് നേതൃത്വം നല്‍കുന്നതായും പരാതിയില്‍ പറയുന്നു

KUTTA-UPLO
bis-new-up
self
rajan-tex--up
Parappattu
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow