ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ഗവർണ്ണറുടെ നയപ്രഖ്യാപനം നാളെ നടക്കും. വിവാദ വിഷയങ്ങളിൽ ഗവർണ്ണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

പൗരത്വ നിയമഭേദഗതി വിഷയം സർക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങവെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ നാളെ നിയമസഭയിലെത്തുന്നത്. പൗരത്വ നിയമത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള പരാമർശങ്ങൾ നയപ്രഖ്യാപനത്തിന്റെ  കരടിൽ ഉൾപ്പെട്ടതോടെ പ്രസംഗത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാവും. നിയമത്തിനെതിരായ വാചകങ്ങൾ വായിക്കാതെ ഒഴിവാക്കുകയോ അല്ലെങ്കിൽ വായിച്ച ശേഷം വിയോജിപ്പ് രേഖപ്പെടുത്താനോ ഗവർണ്ണർക്ക് അധികാരമുണ്ട്. രണ്ടായാലും സർക്കാരും ഗവർണ്ണറും തമ്മിലുളള തർക്കം അത് വിണ്ടും രൂക്ഷമാക്കും. ഗവര്‍ണ്ണര്‍ വായിക്കാതെ ഒഴിവാക്കിയാലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും സഭ രേഖകളില്‍ ഉണ്ടാവുക.

സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിയലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് ഗവര്‍ണ്ണറുടെ നിലപാട്. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നത് കോടതിയലക്ഷ്യമല്ലെന്ന് 1997 ലെ സ്പീക്കറുടെ റൂളിംങ് ഉള്ളത് കൊണ്ട് ഗവര്‍ണ്ണര്‍ ഉന്നയിക്കുന്ന തടസ്സം നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...