ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്പന്‍ കാട്ടാന വീണ്ടും ചിന്നക്കനാല്‍ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്ന് വനം വകുപ്പ്. ഇന്നലെ കണ്ടതില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍ ഇന്നുള്ളത്. ഇവിടെ നിന്ന് സഞ്ചരിച്ചാല്‍ അരിക്കൊമ്പന് ചിന്നക്കനാലിലെത്താം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാന്‍ ചോലയിലേക്ക് എത്താന്‍ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാല്‍ ചിന്നക്കനാലായി. അതിനാല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അരിക്കൊമ്പന്‍ വീണ്ടും തമിഴ് നാട് വനത്തിലേക്ക് തിരികെ പോയി. ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പന്‍ എത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. അരിക്കൊമ്പന്‍ ദിന്ധുക്കല്‍ ദേശീയ പാത മുറിച്ചു കടന്നു. കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്.