Monday, July 7, 2025 11:33 pm

അരിക്കൊമ്പനെ മാറ്റുന്നതിൽ വീണ്ടും അനിശ്ചിതത്വം ; പുതിയ സ്ഥലം കണ്ടെത്താനാകാതെ സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അരിക്കൊമ്പനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി നെട്ടോട്ടമോടി സർക്കാർ. സുപ്രീംകോടതി നിർദ്ദേശം നൽകിയതോടെ അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം ഉടൻ തന്നെ കണ്ടെത്തേണ്ടതാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്. അരിക്കൊമ്പനെ തേക്കടിയിലേക്ക് മാറ്റുന്ന കാര്യമാണ് ഇപ്പോൾ ആലോചനയിൽ ഉള്ളത്. നാളെ ഹൈക്കോടതി വീണ്ടും ഈ വിഷയം പരിഗണിക്കുമ്പോൾ പുതിയ സ്ഥലം ഏതെന്ന് അറിയിക്കേണ്ടതാണ്. പുതിയ സ്ഥലം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ആനയെ പറമ്പികുളത്തേക്ക് തന്നെ മാറ്റുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇത് വൻ തോതിൽ ജനരോഷങ്ങൾക്ക് കാരണമാകും. പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനമായ തേക്കടിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഇവിടെ മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് നേരിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്. കിലോമീറ്ററുകളോളം നീന്താൻ കഴിവുള്ള അരിക്കൊമ്പൻ മുല്ലപ്പെരിയാറിൽ നിന്നും ജനവാസ മേഖലയിലേക്ക് വീണ്ടും എത്താൻ സാധ്യതയുണ്ട്. ഇത് ടൂറിസം ടൂറിസ മേഖലയെയും ബാധിക്കും. അതേസമയം, ചുരുങ്ങിയ സമയത്തിനുള്ളിൽ അരിക്കൊമ്പനെ മാറ്റാൻ തേക്കടി തന്നെയാണ് അനുയോജ്യമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...

ആറന്മുള വള്ളസദ്യ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന...

യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണം : മന്ത്രി സജി ചെറിയാന്‍

0
പത്തനംതിട്ട : മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്ന്...

പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് നടപടികൾ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക്...