ഭര്‍ത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കി ; പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അമ്മ , അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും അച്ഛനും അറസ്റ്റിൽ. പുതുച്ചേരി മൂർത്തിക്കുപ്പത്തുള്ള സംഗീതയും (22) ഭർത്താവ് കുമരേശനുമാണ് (32) അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള വഴക്കിനെത്തുടർന്ന് 27 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ സംഗീത കുഴിച്ചുമൂടുകയായിരുന്നു l. ശ്മശാനത്തിന് സമീപം മൺകൂനകണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെടുക്കുകയായിരുന്നു.

നാടോടിയായി ജീവിക്കുന്ന കുമരേശന്റെ രണ്ടാംഭാര്യയാണ് സംഗീത. ആദ്യഭാര്യ രാജലക്ഷ്മിയെ ഉപേക്ഷിച്ച് സംഗീതയെ വിവാഹം കഴിക്കുകയായിരുന്നു. മദ്യപനായ ഇയാൾ സംഗീതയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വഴക്കിൽ കുട്ടിയുടെ അച്ഛൻ ഞാനല്ലെന്ന് കതിരേശൻ പറഞ്ഞു. തുടർന്നുണ്ടായ ദേഷ്യത്തിൽ കുട്ടിയെ ശ്മശാനത്തിന് സമീപം ജീവനോടെ കുഴിച്ചുമൂടിയെന്നാണ് സംഗീത പോലീസിന് മൊഴി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...