നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ ഉൾപ്പടെ 320 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനഃരാരംഭിച്ചു. ടണൽ രക്ഷാവിദഗ്ധർ ഉൾപ്പെടെ പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം നേപ്പാളിൽ രക്ഷാദൗത്യത്തിൽ പങ്കാളികളായി. നേപ്പാളിന് നൽകിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നേപ്പാൾ പ്രസിഡന്റ്, ദ്രൗപദി മുർമുവിനോടും ഇന്ത്യാ ഗവൺമെന്റിനോടും നന്ദി രേഖപ്പെടുത്തി. അതേസമയം, മിന്നൽ പ്രളയമുണ്ടായി നാലാം ദിവസത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കനത്ത മഴയും ടിബറ്റ് മേഖലയിൽ തടയണ തകരുമെന്ന മുന്നറിയിപ്പും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

നേപ്പാളിലെ 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളും ഇന്ത്യക്കാരും അടക്കം 2500 പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്. അതിനിടെ നയതന്ത്ര സമ്മർദ്ദങ്ങൾക്ക് പിന്നാലെ രക്ഷാ പ്രവർത്തനങ്ങൾക്കും വിദേശ സഹായം സ്വീകരിക്കാൻ നേപ്പാൾ തയ്യാറായി. പിന്നാലെ 11 അംഗ ഇന്ത്യന്‍ രക്ഷാദൗത്യ സംഘം നേപ്പാളില്‍ എത്തി. അതിനിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ദുരന്ത മുഖത്തേക്ക് ഇന്ത്യയുടെ എൻ.ഡി.ആർ.എഫ് സംഘത്തെ ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു

0
മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...

കാട്ടുപോത്തിന്റെ ആക്രമണം ; കോഴിക്കോട് വിലങ്ങാട് യുവാവിന് ദാരുണാന്ത്യം

0
വിലങ്ങാട്(കോഴിക്കോട്) : കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ പി എ മജീദ്...

0
മലപ്പുറം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ...