കൊച്ചി: അരിക്കൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്. നെന്‍മാറ എം എല്‍ എ. കെ ബാബുവിന്റെ നേതൃത്വത്തില്‍ നാളെ സത്യഗ്രഹം ആരംഭിക്കും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. അതേസമയം അരിക്കൊമ്പന്‍ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹര്‍ജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയില്‍ വിദഗ്ദരില്ലെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്.
അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയെ അനുസരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അതേസമയം അരിക്കൊമ്പനെ മാറ്റാന്‍ പുതിയ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.