ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു മാസത്തിനുള്ളില്‍ പുന:സംഘടിപ്പിക്കും : എം.എം നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് സംഘടനയെ ശക്തമാക്കുന്നതിനായി കെപിസിസി നിര്‍ദ്ദേശം അനുസരിച്ച് ജില്ലയിലെ 1080 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും പുന:സംഘടിപ്പിക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം നസീര്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഡിസിസി ഭാരവാഹികളുടെ നിയമനവും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുന:സംഘടനയും ഇതോടൊപ്പം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ അടിത്തറ ശക്തമാക്കുന്നതിന് ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടന അനിവാര്യമാണെന്നും സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ പുന:സംഘടനയില്‍ പരിഗണിക്കില്ലെന്നും അഡ്വ. എം.എം നസീര്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെപിസിസി ഭാരവാഹികളായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ ടി.കെ സാജു, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, സജി കൊട്ടയ്ക്കാട്, എസ്. ബിനു, ജി. രഘുനാഥ്, ഉണ്ണികൃഷ്ണന്‍ നായര്‍, കെ. ജാസിംകുട്ടി, സുനില്‍ എസ്. ലാല്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ഹരികുമാര്‍ പൂതങ്കര, സതീഷ് പണിക്കര്‍, എം.എസ് പ്രകാശ്, എന്‍.സി മനോജ്, ലാലു ജോണ്‍, ചിറ്റൂര്‍ ശങ്കര്‍, ഷാം കുരുവിള, ബി നരേന്ദ്ര നാഥ്, കോശി. പി. സഖറിയ, ജെറി മാത്യു സാം, റോഷന്‍ നായര്‍, ബിനു ചക്കാലയില്‍, വിനീത അനില്‍, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, അലന്‍ ജിയോ മൈക്കിള്‍, ടി.എച്ച് സിറാജുദ്ദീന്‍, പി.ജി ദിലീപ് കുമാര്‍, നഹാസ് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.

പെരുനാട്ടില്‍ അടുത്തദിവസം വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ച സംഭവം ഉള്‍പ്പെടെ ജില്ലയുടെ മലയോര മേഖലയില്‍ നിലനില്‍ക്കുന്ന വന്യമൃഗ ആക്രമണ ഭീഷണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്തെ തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കുവാനും അബാന്‍ മേല്‍പ്പാലത്തിന്‍റെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കടുത്ത് സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നസ്ലെൻ നായകനായ ‘മോളിവുഡ് ടൈംസിന്’ എതിരെ കേസ്

0
കൊച്ചി : അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തത മോളിവുഡ് ടെെംസ്’...

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....