തിരുവനന്തപുരം : ബിനീഷ് കോടിയേരിയോട് അനുഭാവം പുലര്‍ത്തുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടിനെ പരിഹസിച്ച് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കി. ‘തമ്പ്രാന്റെ മോന്‍ മദ്യം കഴിച്ചാല്‍ അത് കട്ടന്‍ ചായ, വായ് മൂടിക്കെട്ടി മൗനം പാലിക്കല്‍, അടിയാന്റെ മോന്‍ കട്ടന്‍ ചായ കുടിച്ചാല്‍ അത് മദ്യം, നോട്ടീസ് അടിച്ച് വിതരണം ചെയ്യല്‍, നാടു കടത്തല്‍, നാര്‍ക്കോട്ടിക് ഈ എ ഡേര്‍ട്ടി ബിസിനസ്! എന്ന കുറിപ്പാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അര്‍ജുന്‍ ആയങ്കി പങ്കുവച്ചത്.
നിരവധി പേരാണ് ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റുമായി രംഗത്ത് വന്നത്. ‘ദേ ഇവിടുന്നു സ്വര്‍ണ്ണ ചായ കുടിക്കുന്നെ’, ‘തംമ്പ്രാക്കന്മാരും മക്കളും മരുമക്കളും കൂടി എല്ലാം കുളം തോണ്ടി ഒരു വഴിക്കാക്കും’. ‘എന്തൊക്കെ കാണണം ഒരിടത്ത് ലഹരി കള്ള കടത്ത് മാഫിയക്ക് എതിരെ നോട്ടീസ് അടിയും കവല പ്രസംഗവും, അതേ ആള്‍ക്കാര്‍ മറ്റൊരിടത്ത്…കയറി വാ മുത്തെ’എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
‘ഒറ്റപ്പെടുത്താന്‍ ആണ് എങ്കില്‍ തീരുമാനം എങ്കില്‍ ചേര്‍ത്ത് നിര്‍ത്തും’. ‘ തീപ്പൊരി സഗവു റിട്ടേണ്‍ എന്നൊക്കെ അടിച്ചു ഒട്ടിച്ചു വെക്കുന്നു’. ‘ മള്‍ട്ടിപ്പിള്‍ ഡാഡി ഡിസോഡര്‍ അല്ലാതെ എന്ത് പറയാന്‍’. ‘ അതാണ് തമ്പ്രാന്റെ മക്കൾക്ക് ചൂട്ട് പിടിക്കാന്‍ നായമ്മാരും നമ്പ്യാർന്മാരും ഒരുപാട് കാണും’ എന്നിങ്ങനെയുള്ള കമന്റുകളുമുണ്ട്.
ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനാകാനിരിക്കെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി നേതൃത്വത്തിന് എതിരെ ഉയരുന്നത്. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിട്ട് ഇന്ന് ഒരുവര്‍ഷം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.