സിപിഎം നേതൃത്വത്തിന്റെ നിലപാടിനെ പരിഹസിച്ച്‌ – സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിനീഷ് കോടിയേരിയോട് അനുഭാവം പുലര്‍ത്തുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടിനെ പരിഹസിച്ച്‌ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കി. ‘തമ്പ്രാന്റെ മോന്‍ മദ്യം കഴിച്ചാല്‍ അത് കട്ടന്‍ ചായ, വായ് മൂടിക്കെട്ടി മൗനം പാലിക്കല്‍, അടിയാന്റെ മോന്‍ കട്ടന്‍ ചായ കുടിച്ചാല്‍ അത് മദ്യം, നോട്ടീസ് അടിച്ച്‌ വിതരണം ചെയ്യല്‍, നാടു കടത്തല്‍, നാര്‍ക്കോട്ടിക് ഈ എ ഡേര്‍ട്ടി ബിസിനസ്! എന്ന കുറിപ്പാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അര്‍ജുന്‍ ആയങ്കി പങ്കുവച്ചത്.

നിരവധി പേരാണ് ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റുമായി രംഗത്ത് വന്നത്. ‘ദേ ഇവിടുന്നു സ്വര്‍ണ്ണ ചായ കുടിക്കുന്നെ’, ‘തംമ്പ്രാക്കന്മാരും മക്കളും മരുമക്കളും കൂടി എല്ലാം കുളം തോണ്ടി ഒരു വഴിക്കാക്കും’. ‘എന്തൊക്കെ കാണണം ഒരിടത്ത് ലഹരി കള്ള കടത്ത് മാഫിയക്ക് എതിരെ നോട്ടീസ് അടിയും കവല പ്രസംഗവും, അതേ ആള്‍ക്കാര്‍ മറ്റൊരിടത്ത്…കയറി വാ മുത്തെ’എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

‘ഒറ്റപ്പെടുത്താന്‍ ആണ് എങ്കില്‍ തീരുമാനം എങ്കില്‍ ചേര്‍ത്ത് നിര്‍ത്തും’. ‘ തീപ്പൊരി സഗവു റിട്ടേണ്‍ എന്നൊക്കെ അടിച്ചു ഒട്ടിച്ചു വെക്കുന്നു’. ‘ മള്‍ട്ടിപ്പിള്‍ ഡാഡി ഡിസോഡര്‍ അല്ലാതെ എന്ത് പറയാന്‍’. ‘ അതാണ് തമ്പ്രാന്റെ മക്കൾക്ക് ചൂട്ട് പിടിക്കാന്‍ നായമ്മാരും നമ്പ്യാർന്മാരും ഒരുപാട് കാണും’ എന്നിങ്ങനെയുള്ള കമന്റുകളുമുണ്ട്.

ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനാകാനിരിക്കെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി നേതൃത്വത്തിന് എതിരെ ഉയരുന്നത്. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിട്ട് ഇന്ന് ഒരുവര്‍ഷം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി...

0
കൊച്ചി: ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ...

വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ എത്തിച്ച് ക്രൈംബ്രാഞ്ചിന് കൈമാറി

0
കോഴിക്കോട്: വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ...

വിവാദങ്ങൾക്കിടയിൽ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി ; ഉത്തരവിറങ്ങി

0
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി. 2023...

ഭോപ്പാലിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു

0
ഭോപ്പാൽ: യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു. കടുത്ത...