കണ്ണൂർ : സ്വർണക്കളളക്കടത്ത് സൂത്രധാരൻ അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡി.വൈ.എഫ്.ഐ. നേതാവിന്റേത്. കാറുടമ സജേഷ് ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സജീവ സി.പി.എം. പ്രവർത്തകനുമാണ് ഇദ്ദേഹം.
സജേഷിന് ഇത്തരത്തിൽ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. കാർ വാങ്ങിയ അന്നുമുതൽ ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നേരത്തേ അഴീക്കോട് നിന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തിയത്. ഇതേ കാറാണ് കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടതെന്നും ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് പരാതി അദ്ദേഹം കൊടുത്തിട്ടുളളത്.