Tuesday, April 8, 2025 3:52 pm

രണ്ട് ഇന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ് ; മിന്നും പ്രകടനം പുറത്തെടുത്ത് അർജുൻ ടെണ്ടുൽക്കർ

For full experience, Download our mobile application:
Get it on Google Play

ആഭ്യന്തര സീസണിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് അർജുൻ ടെണ്ടുൽക്കർ. ഡോ. കെ. തിമ്മപ്പയ്യ മെമ്മോറിയൽ ടൂർണമെന്റിൽ ഗോവയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ അർജുൻ രണ്ടിന്നിങ്‌സിലുമായി ഒൻപത് വിക്കറ്റുകളാണ് വീഴ്ത്തിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഇലവനെതിരെയാണ് മത്സരം. മത്സരം ഗോവ 189 റൺസിന് ജയിക്കുകയും ചെയ്തു. അർജുൻ 26.3 ഓവർ എറിഞ്ഞ് 87 റൺസ് വിട്ടുനൽകിയാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ കൂടിയായ അർജുൻ ഒൻപത് വിക്കറ്റ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ നാലും വിക്കറ്റാണ് നേടിയത്. അർജുന്റെ ബൗളിംഗിന് മുന്നിൽ കർണാടക 36.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. 52 റൺസെടുത്ത അക്ഷൻ റാവുവാണ് ടീമിന്റെ ടോപ് സ്‌കോറർ.
മറുപടി ബാറ്റിംഗിൽ ഗോവ 413 റൺസ് നേടി. 109 റൺസെടുത്ത അഭിനവ് തെജ്രാണ ഉയർന്ന സ്‌കോർ നേടി. 310 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഗോവയ്ക്കുണ്ടായിരുന്നത്. പിന്നാലെ രണ്ടാം ഇന്നിംഗ്സിനെത്തിയ കർണാടക 121ന് ഓൾഔട്ടായി. 10 ഓവർ എറിഞ്ഞ അർജുൻ 55 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. 2022-23 സീസണിൽ ഗോവക്കായാണ് അർജുൻ രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നായി 21 വിക്കറ്റുകളും നേടി. ഐ.പി.എൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങളിലാണ് ഇതുവരെ ഇറങ്ങിയത്. ഐ.പി.എൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്ന യുവതാരത്തിന്റെ ശക്തമായ മടങ്ങിവരവാണിത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി...

യുഡിഎഫ് മുട്ടാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തു പടിക്കൽ ധർണ നടത്തി

0
മുട്ടാർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയിലും പദ്ധതിത്തുക വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച്...

പി.ജി.ദീപക് വധം : അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

0
കൊച്ചി: നാട്ടികയിലെ ജെഡിയു നേതാവ് പി.ജി.ദീപക് കൊലക്കേസിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക്...

എംഡിഎംഎയുമായി രണ്ടുപേർ കുമ്പള പോലീസിന്‍റെ പിടിയില്‍

0
കാസര്‍ഗോഡ്: എംഡിഎംഎയുമായി രണ്ടുപേർ കുമ്പള പോലീസിന്‍റെ പിടിയില്‍. മുഹമ്മദ് സുഹൈൽ (27),...