ബെംഗലൂരു : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി വീണ്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ണാടകക്കെതിരെ എട്ടാമനായി ക്രീസിലെത്തിയ അര്‍ജുന്‍ 112 പന്തുകളില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി 52 റണ്‍സെടുത്തു. കര്‍ണാടകക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഗോവ 221-8 എന്ന സ്കോറില്‍ തകര്‍ന്നെങ്കിലും അര്‍ജുന്‍റെയും പത്താമനായി ഇറങ്ങിയ ഹേരംബ് പരബിന്‍റെയും(53) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ അവസാന രണ്ട് വിക്കറ്റില്‍ 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 321 റണ്‍സിന് ഓള്‍ ഔട്ടായി.
ചണ്ഡീഗഢിനെതിരെ കഴിഞ്ഞ മത്സരത്തില്‍ എട്ടാമനായി ഇറങ്ങിയ അര്‍ജുന്‍ 60 പന്തില്‍ 70 റണ്‍സടിച്ച് വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവെച്ചിരുന്നു. നാലു കൂറ്റൻ സിക്സും ആറ് ബൗണ്ടറിയും സഹിതമായിരുന്നു ചണ്ഡിഗഡിനെതിരായ ഇന്നിംഗ്സെങ്കില്‍ കര്‍ണാടകക്കെതിരെ സമചിത്തതയോടെയായിരുന്നു അര്‍ജുന്‍ ബാറ്റിംഗ്. അര്‍ജുനും ഹേരംബ് പരബിനും പുറമെ സ്നേഹാല്‍ കൗതാങ്കര്‍(83), ക്യാപ്റ്റന്‍ ദര്‍ശന്‍ മിസാല്‍(39) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. കര്‍ണാടകക്കായി വെങ്കിടേഷും രോഹിത് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.