മ​സ്‌​ക​ത്തിലെ പ​ഴ​യ വി​മാ​ന​ത്താ​വ​ളം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ ഒരുങ്ങി ഒമാൻ അധികൃതർ

For full experience, Download our mobile application:
Get it on Google Play

മ​സ്‌​ക​ത്ത് : 1973 ൽ ​ഉ​ദ്ഘാ​ട​നം ചെയ്ത മ​സ്‌​ക​ത്തിലെ ആ പ​ഴ​യ വിമാനത്താവളം ഇനി പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഒമാൻ അധികൃതർ. ഒപ്പം ബിസിനസിൽ പുതിയ ഒരു മാതൃകയും. പഴയതെല്ലാം ഇടിച്ചു പൊളിച്ചു കളയുന്ന ശൈലി മാറ്റി പകരം ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന സ്മാരകമായി മാറ്റാനും അതിനൊപ്പം തന്നെ ഒരു മികച്ച ഷോപ്പിങ് അനുഭവം സന്ദർശകർക്ക് ഒരുക്കാനുമുള്ള നീക്കമാണ് മ​സ്‌​ക​ത്തിലെ പ​ഴ​യ എയർപോർട്ട് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.വ്യോ​മ​യാ​ന മ്യൂ​സി​യം, ഷോ​പ്പി​ങ് സെ​ന്റ​റു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, തുടങ്ങി ഒരു ഷോപ്പിങ് മാളിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കി പഴയ എയർ പോർട്ടിനെ പുതു പുത്തൻ ആക്കാനാണ് നീക്കം. ഒമാന്റെ വ്യോമയാനമേഖയിൽ ഇത്രത്തോളം സ്വാധീനമുള്ള ഈ സ്ഥലത്തിന് പുത്തനുണർവ്വ് നൽകാൻ നിക്ഷേപകർക്കും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) ചെ​യ​ർ​മാ​ൻ നാ​യി​ഫ് ബി​ൻ അ​ലി അ​ൽ അ​ബ്രി അറിയിച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പൈ​തൃ​ക​ത്തെ സംരക്ഷിക്കുന്നതിനൊപ്പം സാ​മ്പ​ത്തി​ക​മാ​യി ലാഭം ലഭിക്കുന്ന തരത്തിലുള്ള ഒരു വികസനമാണ് ല​ക്ഷ്യ​മെ​ന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ആണ് പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഉള്ളത്. മസ്ക്കത്തിന്റെ ന​ഗ​രഹൃദയത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മി​ക​ച്ച റോ​ഡ് സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹൈ​വേ​യോ​ടും മ​സ്ക​ത്ത് എ​ക്പ്ര​സ് വേ​യോ​ടും ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...