ഝാർഖണ്ഡില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഝാർഖണ്ഡ്‌ : ഝാർഖണ്ഡില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഝാർഖണ്ഡിലെ ബുർഹ പഹഡ് മേഖലയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ആയുധങ്ങൾ മാവോയിസ്റ്റുകളുടേതാണെന്നാണ് സംശയം. പോലീസും സിആർപിഎഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വെടിക്കോപ്പുകൾ പിടികൂടിയത്. ശക്തമായ സ്ഫോടനം നടത്താൻ കഴിയുന്ന സ്ഫോടക വസ്തുക്കളും ഈ തിരച്ചിലിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ഇത്.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലും മാവോയിസ്റ്റുകൾ പോലീസുമായി വളരെ ശക്തമായ നിരവധി ഏറ്റുമുട്ടലുകൾ നടത്തിയ ഒരു മേഖലയാണ്. ഈ പ്രദേശത്ത് ഇപ്പോഴും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ട് എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് നടത്തിയ തെരച്ചിലിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നതിനായി ഉപയോഗിച്ച ഒരു ബങ്കർ കണ്ടെത്തിയിരുന്നു. മേഖലയിൽ പോലീസ് ശക്തമായ തെരച്ചിൽ തന്നെ നടത്താനുള്ള തീരുമാനത്തിലാണ്. ഇപ്പോഴും മാവോയിസ്റ്റ് സാന്നിധ്യം ഈ മേഖലയിൽ ഉണ്ട് എന്ന് തന്നെയാണ് രഹസ്യ വിവരം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലത്തായ് പോക്സോ കേസ് : പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു

0
കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു....

റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു

0
നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ...

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...