മേപ്പാടിയിൽ രക്ഷാ പ്രവർത്തനം അതിവേഗമാക്കി സൈന്യം ; പ്രത്യേക ഡോഗ് സ്‌ക്വാഡ് സ്ഥലത്തേക്ക്

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: മുണ്ടക്കൈ മേപ്പാടിയിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കി സൈന്യം. ചൂരൽമലയിൽ നിന്നും മേപ്പാടിയിലേക്ക് താൽക്കാലിക പാലം നിർമ്മിച്ചു, രാത്രിയായതോടെ മഴയും മൂടൽമഞ്ഞും പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങും. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വി.ടി മാത്യു വയനാട്ടിലേക്ക് നാളെരാവിലെ തിരിക്കും. ഉന്നത സൈനികോദ്യോഗസ്ഥ‌ർ വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ടേറ്റെടുക്കും.നാളെ മദ്രാസ്-മറാത്ത റെജിമെന്റിലെ 140 പേർ ദുരന്തഭൂമിയിലെത്തും. 330 അടി ഉയരമുള്ള താൽക്കാലിക പാലം നാളെ നിർമ്മിക്കും. ബംഗളൂരുവിൽ നിന്ന് ഇതിന്റെ ഭാഗങ്ങൾ പുലർച്ചെ എത്തിക്കും.

ആർമി എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ 70 വിദഗ്ദ്ധർ ഇതിനായി എത്തും. ഡൽഹിയിൽ നിന്ന് മൂന്ന് സ്‌നിഫർ ഡോഗുകളെ എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താൻ വൈഭവമുള്ളവയാണ് ഇവ.സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ വാർത്ത കേട്ടാണ് മലയാളികൾ ചൊവ്വാഴ്ച രാവിലെ ഉണർന്നത്. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര വലിയ ദുരന്തത്തിൽ ഇതുവരെ 120 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 131ഓളം പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നിരവധിപേരുടെ നില ഗുരുതരമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ദില്ലി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...