മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെക് ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ സൈനികനായ സെര്‍ട്ടോ തങ്തങ് കോമിനെയാണ് കൊലപ്പെടുത്തിയത്. കാങ്പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് അംഗമാണ് സെര്‍ട്ടോ തങ്തങ് കോമി.

കഴിഞ്ഞ ദിവസം രാവിലെ 10 മണിക്കാണ് ആയുധധാരികളായ സംഘമെത്തി സൈനികനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. മൂന്ന് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് സൈനികന്റെ മകന്‍ മൊഴിനല്‍കി. സെര്‍ട്ടോയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി വാഹനത്തില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നും മകന്‍ പറയുന്നു. ഇന്ന് രാവിലെയാണ് സൈനികന്റെ മൃതദേഹം ഖുനിങ്തെക് ഗ്രാമത്തില്‍ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തില്‍ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു

0
റാന്നി : വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ഫൗണ്ടേഷൻ ഡേ പരിപാടികൾ...

ദുരന്തമുഖത്ത് യുഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് കെ രാജൻ എംഎൽഎ

0
തൃശൂർ: ദുരന്തമുഖത്ത് യുഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് കെ രാജൻ എംഎൽഎ. 500...

കോന്നി എം.എല്‍.എ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ദുരിതബാധിതര്‍ക്ക് ആശ്വാസം...

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത : ജാഗ്രത നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന...