മുംബൈ: ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യപ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്.
റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മിച്ചതിനുള്ള 5.40 കോടി രൂപ ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കും(53) അമ്മയും 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് നവംബര്‍ നാലിന് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
അര്ണബിനൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫിറോസ് ഷേക്ക്, നിതീഷ് സര്‍ദ എന്നിവരുടെ ജാമ്യാപേക്ഷകളും തള്ളിയിരുന്നു. കേസ് അന്വേഷണം റദ്ദാക്കണമെന്നും തങ്ങള്‍ക്കെതിരെയുള്ള എഫ്ഐആര്‍ ഇല്ലാതാക്കണമെന്നും ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ മൂവരും അഭ്യര്‍ത്ഥിച്ചിരുന്നു.