റാന്നി മന്ദിരം പടിയില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടോളം പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നു രാവിലെ പത്തരയോടെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദിരം പെട്രോള്‍  പമ്പിന് സമീപം പുതുച്ചിറപടിയിലാണ് അപകടം ഉണ്ടായത്. പിക്കപ്പ് ഡെലിവറി വാഹനവും മിനി ഡെലിവറി വാഹനവും തമ്മിലുള്ള കൂട്ടിയിടിയില്‍ ഓട്ടോയും ഇരുചക്ര വാഹനവും ഉള്‍പ്പെടുകയായിരുന്നു.

പത്തനംതിട്ട ഭാഗത്തു നിന്നും എത്തിയ പിക്കപ്പ് ഡെലിവറി വാന്‍ ഡ്രൈവര്‍ ഉറങ്ങിയത് മൂലം എതിരെ വന്ന ഡെലിവറി വാനില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ കരണം മറിഞ്ഞ വാനില്‍ ഓട്ടോ ഇടിച്ചു കയറി. പെട്രോള്‍ പമ്പ് റോഡില്‍ നിന്നും ഇറങ്ങി വന്ന ഇരുചക്ര വാഹനവും ഈ വാനില്‍ ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ അതുവഴി വന്ന വിവിധ വാഹനങ്ങളില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...