കുടിശ്ശിക മുടങ്ങി ; സർക്കാർ ആശുപത്രികൾക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കുമുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ. 19 ആശുപത്രികളിൽ നിന്നായി വിതരണക്കാർക്ക് ലഭിക്കാനുള്ളത് 143 കോടിയിലേറെ രൂപയാണ്. മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കും വിതരണക്കാർ കത്ത് നൽകി. 2023 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം മെഡിക്കൽ കോളേജുകളിലെ കുടിശ്ശിക 116 കോടി 14 ലക്ഷം രൂപയാണ്. ജനറൽ ആശുപത്രികളിൽ 26 കോടി 95 ലക്ഷം രൂപയാണ് കുടിശ്ശിക വന്നിരിക്കുന്നത്. നിരവധി തവണ ആശുപത്രി അധികൃതരെയും സർക്കാരിനെയും സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിവെക്കാൻ തീരുമാനമെടുത്തത്.

മാർച്ച് 31 നുള്ളിൽ കുടിശ്ശിക നൽകിയില്ലെങ്കിൽ ഏപ്രിലിൽ ഉപകരണങ്ങൾ നൽകില്ലെന്ന് വിതരണക്കാർ ആശുപത്രികളെ അറിയിച്ചു. വിതരണം നിർത്തിവെച്ചാൽ ഒരാ​ഴ്ചക്കുള്ളിൽ ആശുപത്രികളിൽ പ്രതിസന്ധിയുണ്ടാകും.സർക്കാർ ആശുപത്രികളെ സമീപിക്കുന്ന സാധാരണക്കാരെയാകും ഇത് കൂടുതൽ ബാധിക്കുന്നതെന്നും പരാതി ഉണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...