തൃശ്ശൂര്‍: റിട്ട എസ്‌ഐയുടെ കാര്‍ മോഷണത്തില്‍ അറസ്റ്റിലായത് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 14 വര്‍ഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി. ആഡംബര വാഹനങ്ങള്‍ തട്ടിയെടുത്ത് പൊളിച്ച് വില്‍പന നടത്തിയ കേസിലാണ് കോയമ്പത്തൂര്‍ സ്വദേശിയായ മുഹമ്മദ് റഫീഖിനെ(58) പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയത്തുനിന്ന് മുന്‍ എസ്‌ഐയുടെ കാര്‍ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലൂടെയാണ് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം റഫീഖിനെ പിടികൂടിയത്. കേരളത്തില്‍ നിന്നു തട്ടിയെടുത്ത 14 ആഡംബര കാറുകള്‍ ഇയാളുടെ പക്കല്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. തീവ്രവാദ സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നറിയാന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു.