ഇരവിപുരം : മൊബൈല്‍ ഫോണ്‍ മുഖത്തേക്ക് തെളിച്ചെന്ന് ആരോപിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍ . കൊല്ലം പള്ളിത്തോട്ടം മൂദാക്കര ഫിഷര്‍മെന്‍ കോളനിയില്‍ വിജി (33) ആണ് പിടിയിലായത്. മയ്യനാട് താന്നി ബീച്ചിലാണ് സംഭവം നടന്നത് .
സന്ധ്യാസമയത്ത് വെളിച്ചത്തിന് വേണ്ടി മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് തെളിച്ച മയ്യനാട് മുക്കം കല്ലുതൊടിയില് ദാറുല്‍ സലാം വീട്ടില്‍ സഹദിനാണ് കുത്തേറ്റത്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍, എസ്.ഐമാരായ അരുണ്‍ ഷാ, ദിനേശന്, ജയകുമാര്‍, അനരൂപാ, എ.എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.