വിദ്യാര്‍ത്ഥികളുടെ മരണം ; ബൈക്ക് വാടകയ്ക്ക് നല്‍കിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബൈക്ക് ഉടമ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാടകയ്ക്ക് നല്‍കിയ പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ് അജ്നാസ് ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍വിട്ടു. ഇന്നലെ രാവിലെ 8.15 ഓടേയാണ് അപകടം. ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ ഒന്‍പതാം വിദ്യാര്‍ത്ഥികളായ യദു കൃഷ്ണന്‍, ഷിബിന്‍രാജ് എന്നിവരാണ് മരിച്ചത്.

പിക്കപ്പും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ചുങ്കത്തറയിലെ ട്യൂഷന്‍ സെന്ററിലേക്കാണ് കുട്ടികള്‍ പോയത്. അപകടത്തില്‍പെട്ട ഉടന്‍ തന്നെ കുട്ടികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കര്‍ണാടകത്തില്‍ നിന്നുള്ള പിക്കപ്പ് വാനാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. വാന്‍ ലോഡിറക്കി തിരിച്ചുപോകുന്നതിനിടെ മറ്റൊരു കാറിനെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....