പത്തനംതിട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇ ഡി അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലിം, ജില്ലാ കമ്മിറ്റി അംഗം ബിനു ജോർജ്, ആറന്മുള മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട്, ഓർഗനൈസിങ് സെക്രട്ടറി നാസറുദ്ദീൻ സംസാരിച്ചു. കോന്നിയിൽ മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെയ്ഖ് നജീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുധീർ കോന്നി, ജില്ലാ ട്രഷറർ ഷാജി കോന്നി, മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ സംസാരിച്ചു. അടൂരിൽ നടന്ന പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡന്റ് മുജീബ് ചേരിക്കൽ, മണ്ഡലം സെക്രട്ടറി താജുദ്ദീൻ അടൂർ സംസാരിച്ചു.
ചിറ്റാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫാസിൽ, സെക്രട്ടറി ഹുസൈൻ, സുബൈർ ചിറ്റാർ നേതൃത്വം നൽകി. റാന്നി മണ്ഡലം കമ്മിറ്റി ചുങ്കപ്പാറയിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി സലിം മൗലവി ഉദ്ഘാടനം ചെയ്തു. എസ്ബിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് ആലപ്ര, റാന്നി മണ്ഡലം പ്രസിഡന്റ് അഡ്വ. ഷഹനാസ് ഷാജി, സെക്രട്ടറി ഇല്യാസ് പേഴുംകാട്ടിൽ സംസാരിച്ചു. പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് മുൻസിപ്പൽ പ്രസിഡന്റ് ഷൈജു ഉളമ നേതൃത്വം നൽകി. തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എംഡി ബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് നിരണം, മണ്ഡലം പ്രസിഡണ്ട് സലിം, സെക്രട്ടറി ഷൈജു സലാം സംസാരിച്ചു.