പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

 

പന്തളം: പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം പന്തളം എഎസ്ഐടി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സാംസ്ക്കാരിക പ്രവർത്തകനും പ്രഭാഷകനും ആയ റ്റി.എൻ. കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഫോക്‌ലോർ അക്കാദമി അംഗവും ജില്ല വൈസ് പ്രസിഡൻ്റും ആയ അഡ്വ. സുരേഷ് സോമ കലാവതരണങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് പ്രിയതാ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് മുളമ്പുഴ, സദാനന്ദി രാജപ്പൻ, പി.ജി. ഭരതരാജൻ പിള്ള, കെ.എച്ച് ഷിജു, നിബിൻ രവീന്ദ്രൻ, എം.കെ. സത്യൻ, ഡോ. കെ.പി. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വയലാർ കവിതകളുടെയും ഗാനങ്ങളുടെയും അവതരണങ്ങൾ നടന്നു.

പ്രശസ്ത ചിത്രകാരന്മാരായ പ്രമോദ് കുരമ്പാല, മനു ഒയാസിസ് എന്നിവരുടെ തത്സമയ ചിത്രരചനകളുടെ പ്രദർശനവും നടന്നു. തുടർന്ന് കവികളും ഗായകരുമായ മിനി കോട്ടൂരേത്ത്, സുനിൽ വിശ്വം, രതീഷ് പന്തളം, സുവർണ്ണ, രാജീവ് മണ്ണിൽമഠം, അടൂർ രാമകൃഷ്ണൻ, ഹാഷിംജി, സി. ജി.മോഹനൻ, ലിൻസി സാം, സുഗതപ്രമോദ്, ബിജു കണ്ണങ്കര, സുരേഷ് കലാലയം, സുമരാജശേഖരൻ, ജ്യോതി വർമ്മ, പി. ശ്രീലേഖ, എം.കെ. സത്യൻ, ഗാനപ്രിയ, സുധാമണി, രാജമ്മ കുട്ടപ്പൻ, ലീല കെ., ശശി മണി മുറ്റത്ത്, സുധാമുരളി, ശ്രീദേവി എസ്., സിന്ധു പി.ആനന്ദ് തുടങ്ങിയവർ ഗാനാലാപനങ്ങളും കവിതാവതരണങ്ങളും നടത്തി. അഡ്വ. സുരേഷ് സോമയുടെയും സുനിൽ വിശ്വത്തിൻ്റെയും നേതൃത്വത്തിൽ നടന്ന കൂട്ടപ്പാട്ട് സദസ്സിന് ഒരു നവ്യാനുഭവം പകർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...